2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

ക്ലാര, ജയകൃഷ്ണൻ, രാധ...


മഴയ്ക്ക് മുപ്പത്തിരണ്ട് വയസ്സ്. അത്രയും വർഷമായി അവൾ നിർത്താതെ പെയ്യുകയാണ്.

ചില സമയത്തു മഴയ്ക്ക് ക്ലാരയുടെ ഗന്ധമായിരിക്കും. സ്വന്തമാക്കുമ്പോഴല്ല ത്യജിക്കുമ്പോഴാണ് പ്രണയത്തിനു ഭംഗിയെന്ന് അതിരുകളില്ലാതെ പെയ്ത് അവൾ ഓർമ്മിപ്പിക്കും. ആ പ്രണയം പുറത്തു പെയ്തു തോർന്നാലും ഉള്ളകങ്ങളിൽ അതിങ്ങനെ നിർത്താതെ പെയ്യുന്നുണ്ടാവും. അപ്പോഴാണ് ഹൃദയം മഴകൊണ്ട് നനയുക.

ചിലപ്പോൾ മഴയ്ക്ക് രാധയുടെ മുഖമാവും. ഇടയ്ക്ക് ചാറിയും ഇടയ്ക്ക് തടംകുത്തിയും അവളിങ്ങനെ പെയ്തുകൊണ്ടിരിക്കും. മഴമാറി വെയിൽ പരന്നെന്ന് തോന്നുമ്പോഴും എവിടെയൊക്കെയോ നമ്മെ വിട്ട് പോവാൻ മടിച്ച് അത്രമേൽ നിര്മലമായി അവൾ ചാറി തണുപ്പിച്ചുകൊണ്ടിരിക്കും.

ജയകൃഷ്ണൻ ഏറ്റവും നിഷ്കളങ്കമായ കാലവര്ഷമാണ്. പെയ്യുന്നിടത്തെല്ലാം നിറഞ്ഞു കവിഞ്ഞ് തൊടിയിലും തോട്ടിലും കുളത്തിലും അവരുടെ രൂപം വരിച്ച് സമൃദ്ധമാക്കുന്ന പെരുമഴ. അപ്പുറം കാഴ്ചമറയ്ക്കുന്ന പുകമറയായി പെയ്യുമ്പോൾ എന്തൊക്കെയോ നിഗൂഢതയൊളിപ്പിക്കുന്നവനാകും അവൻ. തെല്ലൊന്ന് കഴിഞ്ഞ് പുകമറമാറുമ്പോൾ അത്രേമേൽ തെളിച്ചമുള്ളവനായിരിക്കും .

പ്രണയം, അതിങ്ങനെ ചാറിയും നിറഞ്ഞും തെളിഞ്ഞും നിർത്താതെ പെയ്യട്ടെ....

#ക്ലാര
#ജയകൃഷ്ണൻ
#രാധ
#പ്രണയം
#പപ്പേട്ടൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ