tag:blogger.com,1999:blog-69958690760434144512024-03-13T14:28:02.940-07:00മറുചോദ്യം മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.comBlogger23125tag:blogger.com,1999:blog-6995869076043414451.post-51299978584546957952021-05-14T14:24:00.000-07:002021-05-14T14:24:09.060-07:00ഇന്നലെ, ഇന്ന്.
നല്ല മഴയുള്ള ദിവസങ്ങളിൽ ജനലഴികൾക്കിടയിലൂടെ പാറിയെത്തുന്ന തൂവാനങ്ങൾ എന്നും പപ്പേട്ടനെ ഓർമിപ്പിക്കാറുണ്ട്. മഴ ഉള്ളുകുളിർപ്പിക്കുമ്പോഴൊക്കെ മനസ്സ് എങ്ങനെയെങ്കിലും അദ്ദേഹത്തെ തേടിയിറങ്ങും. അദ്ദേഹം കുറിച്ചിട്ട വരികളിലോ ഹൃദയം കൊണ്ട് മാത്രം കാണാനൊക്കുന്ന സിനിമകളിലോ ആ തണുത്തകാറ്റ് എന്നെ കൊണ്ടെത്തിക്കുമെന്ന് തീർച്ചയാണ്.
ഇത്തവണ ആ യാത്ര "ഇന്നലെ"യിലാണ് വീണ്ടും ചെന്നവസാനിച്ചത്.
ഇന്നലെകളിലല്ല ഇന്നിലാണ് പ്രണയത്തിന്റെ സ്ഥാനം എന്ന് ഏറ്റവും നന്നായി അറിയാവുന്ന പപ്പേട്ടൻ എന്തിനാണ് സിനിമയ്ക്ക് "ഇന്നലെ" എന്ന് പേരിട്ടത്? അത് നരേന്ദ്രനുള്ള കഥാകാരന്റെ പ്രായശ്ചിതമായിരിക്കാം എന്ന് എനിക്കിപ്പോൾ തോന്നുന്നു. അയാൾക്ക് ഇനി ഇന്നലെകൾ മാത്രമാണ് ഉള്ളത്. ശരത്തും മായയും നാളെകളെ സ്വപ്നം കാണുമ്പോൾ നരേന്ദ്രന് മാത്രമേ ഇന്നലെകളെ താലോലിക്കാനാകൂ. ഇന്നലെകളിലേക്ക് തിരിച്ചു നടക്കാനാകൂ...
3 ആം വയസ്സിൽ അച്ഛനും 17 ആം വയസിൽ അമ്മയും മരിച്ചുപോയ നരേന്ദ്രന് ഒരു പക്ഷെ ഗൗരിയുടെ അസാനിധ്യവും മറികടക്കാനാകുമായിരിക്കും. പക്ഷേ അയാൾക്ക് ഇനിയും മുംബൈയിലേക്ക് പറന്നിറങ്ങാനാവുമോ. ലോകത്തിന്റെ ഏത് കോണിലും ചിറകടിച്ചു പറക്കുന്ന പ്രാവുകൾ ഗൗരിയുടെ ഓർമകളുടെ തൂവലുകൾ അയാളിലേക്ക് പറത്തിവിടുമായിരിക്കും.
മായയുടെയല്ല ഗൗരിയുടെ മണവും രുചിയും ഓർമയും മാത്രമേ തന്നിൽ അവശേഷിക്കാവൂ എന്നതുകൊണ്ടാകും നരേന്ദ്രൻ ആ ചായപോലും നിരസിച്ച് മായയിലേക്ക് ഒരിക്കൽക്കൂടി കണ്ണ് പായിക്കാതെ ആ വീട് വീട്ടിറങ്ങിയത്.
നരേന്ദ്രൻ എന്തെങ്കിലും ത്യാഗം ചെയ്തു എന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. താൻ സ്നേഹിച്ച ഗൗരിയിലേക്കല്ലേ അയാൾ മടങ്ങിപോയിരിക്കുന്നത്. ഇണയെ അത്രമേൽ സ്നേഹിച്ച ഒരാൾക്ക് അതല്ലേ ചെയ്യാനൊക്കൂ. കാരണം അപകടം അവശേഷിപ്പിച്ചത് മായയെ ആണ്. ഗൗരിയെ അല്ല.
ഞാൻ എപ്പോഴോ എഴുതിയിരുന്നു:
"ഓർമകൾ ചിലപ്പോഴൊക്കെ വല്ലാത്ത അസ്വസ്ഥതയാണ്.ചില ഓർമകൾ നമ്മെ ഭ്രാന്തമായി പിന്തുടരും. ഒരു കറുത്ത പൂച്ചയെ പോലെ അതെപ്പോഴും നമ്മോട് തൊട്ടുരുമ്മി നിൽക്കുന്നുണ്ടാകും. ഭയപ്പെടുത്തുന്ന തുറിച്ചുനോട്ടത്തോടെ അതിടയ്ക്ക് മുരളുകയും ഉറക്കെ കരയുകയും ചെയ്യും..."
"ചില ഓർമകൾ മഴയെ പോലെയാണ്.ഒരു കുളിർമഴപോലെ അത് നമ്മിൽ പെയ്തിറങ്ങും. പെയ്തിറങ്ങുന്ന ഓർമത്തുള്ളികളിൽ നനഞ്ഞ്, അതിന്റെ കുളിർമ്മയിൽ ഉറക്കമുണർന്ന രോമകൂപങ്ങളെ തഴുകിയുറക്കി, മൂക്കിൻ തുമ്പിലൂടെ ഇറ്റിവീഴുന്ന മധുരസ്മരണകളെ തൊട്ടുവിളിച്ച് ഞാൻ നിന്നെ മറന്നിട്ടില്ലെന്ന് ഓർമപ്പെടുത്തണം.
മായയ്ക്ക് ഓർമകളുടെ ഭാരം പേറാതെ അപ്പുവിന്റെ മാത്രം ഓർമകൾക്ക് ഇടം നൽകാം. നരേന്ദ്രന് ഗൗരിയുടേതിനും. അയാൾക്ക് അതിന് കഴിയും.
ദൂരേക്ക് പായുന്ന നരേന്ദ്രന്റെ കാറിന്റെ ചക്രങ്ങൾ പ്രേക്ഷകരുടെ ഹൃദയത്തിൽ വീഴ്ത്തിയ പാട് സിനിമയുടെ ടൈറ്റിലിലും ഉള്ളത് ഇന്നാണ് ശ്രദ്ധിച്ചത്.
സിനിമയുടെ അവസാന നിമിഷവും കടന്നു പോകുമ്പോൾ അമേരിക്കയിലെ ആ രാത്രിയിൽ ലോലാ മില്ഫോര്ഡിനോട് പദ്മരാജൻ പറഞ്ഞത് തന്നെയാണ് നരേന്ദ്രന്റെ വിങ്ങലിനൊപ്പം തെളിഞ്ഞുവന്നത്.
"വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല. ഞാൻ മരിച്ചതായി നീയും, നീ മരിച്ചതായി ഞാനും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക."
തിരിഞ്ഞു നോക്കാതെയുള്ള മടക്കയാത്രയിൽ നരേന്ദ്രൻ മായയോട് പറഞ്ഞതും ഈ വാക്കുകൾ തന്നെയായിരിക്കും.
പ്രിയ കഥാകാരാ.....
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-33781206789347694952020-08-28T04:51:00.002-07:002020-08-30T05:14:06.681-07:00വില്ലുവണ്ടി
ഇനിയുമെത്രനാൾ
ഉരുണ്ടുരുണ്ട്
മെതിച്ചുമെതിച്ച്
വെട്ടിത്തെളിച്ച്
വഴിയൊരുക്കണം നാം.
ചോരതൂവി
തണൽ പടർത്തണം.
ഹൃദയംപാകി
പൂക്കൾ വിടർത്തണം.
അയ്യങ്കാളി ജയന്തി
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-11163156294769594142019-09-30T03:18:00.000-07:002019-09-30T03:29:47.201-07:00ക്ലാര, ജയകൃഷ്ണൻ, രാധ...
ആ മഴയ്ക്ക് മുപ്പത്തിരണ്ട് വയസ്സ്. അത്രയും വർഷമായി അവൾ നിർത്താതെ പെയ്യുകയാണ്.
ചില സമയത്തു മഴയ്ക്ക് ക്ലാരയുടെ ഗന്ധമായിരിക്കും. സ്വന്തമാക്കുമ്പോഴല്ല ത്യജിക്കുമ്പോഴാണ് പ്രണയത്തിനു ഭംഗിയെന്ന് അതിരുകളില്ലാതെ പെയ്ത് അവൾ ഓർമ്മിപ്പിക്കും. ആ പ്രണയം പുറത്തു പെയ്തു തോർന്നാലും ഉള്ളകങ്ങളിൽ അതിങ്ങനെ നിർത്താതെ പെയ്യുന്നുണ്ടാവും. അപ്പോഴാണ് ഹൃദയം മഴകൊണ്ട് നനയുക.
ചിലപ്പോൾ മഴയ്ക്ക് രാധയുടെ മുഖമാവും. ഇടയ്ക്ക് ചാറിയും ഇടയ്ക്ക് തടംകുത്തിയും അവളിങ്ങനെ പെയ്തുകൊണ്ടിരിക്കും. മഴമാറി വെയിൽ പരന്നെന്ന് തോന്നുമ്പോഴും എവിടെയൊക്കെയോ നമ്മെ വിട്ട് പോവാൻ മടിച്ച് അത്രമേൽ നിര്‍മലമായി അവൾ ചാറി തണുപ്പിച്ചുകൊണ്ടിരിക്കും.
ജയകൃഷ്ണൻ ഏറ്റവും നിഷ്കളങ്കമായ കാലവര്‍ഷമാണ്. പെയ്യുന്നിടത്തെല്ലാം നിറഞ്ഞു കവിഞ്ഞ് തൊടിയിലും തോട്ടിലും കുളത്തിലും അവരുടെ രൂപം വരിച്ച് സമൃദ്ധമാക്കുന്ന പെരുമഴ. അപ്പുറം കാഴ്ചമറയ്ക്കുന്ന പുകമറയായി പെയ്യുമ്പോൾ എന്തൊക്കെയോ നിഗൂഢതയൊളിപ്പിക്കുന്നവനാകും അവൻ. തെല്ലൊന്ന് കഴിഞ്ഞ് പുകമറമാറുമ്പോൾ അത്രേമേൽ തെളിച്ചമുള്ളവനായിരിക്കും .
പ്രണയം, അതിങ്ങനെ ചാറിയും നിറഞ്ഞും തെളിഞ്ഞും നിർത്താതെ പെയ്യട്ടെ....
#ക്ലാര
#ജയകൃഷ്ണൻ
#രാധ
#പ്രണയം
#പപ്പേട്ടൻ
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-13488634471375583022019-09-30T02:54:00.000-07:002019-09-30T02:54:47.494-07:00കലശമലയിലെ കാശിത്തുമ്പകൾ
ഇന്നലെ കലശമല പോയിരുന്നു ... തങ്ങൾ ക്ലാരയ്ക്കായി കണ്ടെത്തിയ സ്ഥലം. പാറക്കൂട്ടങ്ങൾക്കിടയിലെ ഒരു ഓലക്കുടിൽ. അതായിരുന്നു തങ്ങൾ അവൾക്ക് വേണ്ടി പണിതിരുന്നത്. ജയകൃഷ്ണന്റെയും ക്ളാരയുടെയും മണമുള്ള ചെങ്കൽ പാറക്കൂട്ടങ്ങൾ... ദൂരെ എവിടെയോ ആമത്തിൽ വേദനകൊണ്ട് പുളയുന്ന ഒരു ഭ്രാന്തനുണ്ടായിരിക്കണം. മുറിവിൽ ചങ്ങല ഉരയുമ്പോൾ അയാൾ ഇപ്പോളും നിലവിളിക്കുന്നുണ്ടാകും...ക്ലാരയ്ക്കും ജയകൃഷ്ണനും മാത്രം കേൾക്കാനാകുന്ന ആ നിലവിളി...
ഇന്നലെ സന്ധ്യയിൽ ഞാനവിടെ ജയകൃഷ്ണനെ തിരഞ്ഞു. അരൂപിയാണയാൾ... പാറക്കൂട്ടത്തിലിരുന്ന് ഒന്ന് കണ്ണടച്ചാൽ ഉള്ളിലെ ജയകൃഷ്ണൻ സ്വയം രൂപം പ്രാപിക്കുന്നത് അകക്കണ്ണിൽ കാണാം . അവനവന്റെ സ്വന്തം രൂപത്തിലേക്ക് ജയകൃഷ്ണൻ ഊർന്നിറങ്ങുമ്പോൾ ഒരിക്കൽപോലും നമ്മുക്ക് അത്ഭുതം തോന്നില്ല. ഞാനും കണ്ടു എന്റെ ജയകൃഷ്ണനെ... എന്നിലെ ജയകൃഷണനെ...
ക്ലാരയെ ഭ്രാന്തമായി തിരഞ്ഞു. കണ്ടില്ല... ഇനി വരില്ലെന്ന വാക്കുപേക്ഷിച്ചല്ലേ അവൾ തീവണ്ടിയുടെ ചൂളം വിളിയിൽ കയറിപ്പോയത്... ആ വാക്കുമാത്രമാണ് അവളുടേതായി ഇനിയൊള്ളൂ ... മലയിറങ്ങുമ്പോൾ എപ്പോഴോ നുള്ളിയെടുത്ത കാശിത്തുമ്പപ്പൂക്കൾ കൈപ്പിടിയിൽ അവശേഷിച്ചിരുന്നു... സന്ധ്യയിൽ അവയ്ക്ക് ക്ലാരയുടെ മുഖമായിരുന്നു. ചിലപ്പോഴൊക്കെ അവളുടെ ഗന്ധവും...
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-73587734163908023372018-06-14T03:44:00.000-07:002019-01-12T01:09:25.575-08:00ഇനി കാലമെത്ര?
ഈ ശിഖിരങ്ങളിൽ പൂത്ത
പൂവെത്ര, കായെത്ര,
തളിരിലകളെത്ര.
ചിറകുരുമിയ കിളികളെത്ര.
കിളികൂടെത്ര.
കൂട്ടിലെ കിളികൊഞ്ചലെത്ര.
കാറ്റുദിക്കോർത്ത് പാഞ്ഞ
പറവയെത്ര.
കിളിയെത്താ കൂടെത്ര.
കുഞ്ഞുവേരിറക്കി
പ്രണയം കൊഞ്ചിയ
കാട്ടുവള്ളിയെത്ര.
കുത്തിനോവിക്കാത്ത കട്ടുറുമ്പെത്ര.
ഉടൽ തുരന്നുറങ്ങിയ
മരംകൊത്തികളെത്ര.
വേരിൽ കിളിർത്ത കുടക്കൂണെത്ര.
ചിതൽ പുറ്റെത്ര.
കനി കട്ടോടിയ അണ്ണാനെത്ര
ബലിച്ചോറുണ്ട കാക്കയെത്ര.
തണലിൽ പടുത്ത
ഉണ്ണിപുരകളെത്ര.
കൊമ്പിലൂഞ്ഞാലിലാടിയ
ഉണ്ണികളെത്ര.
ഞാൻ കൊണ്ട മഴയെത്ര,
വെയിലെത്ര, മഞ്ഞെത്ര.
കല്ലേറെത്ര.
കിളിയെത്താക്കാലത്ത്
മഴയില്ലാക്കാലത്ത്
ഉണ്ണികളെത്താ കെട്ടകാലത്ത്.
ഈ മരക്കൊമ്പുമാത്രം
എന്തിനെത്രേ?
ഈ മരതണലും
എന്തിനെത്രേ?
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-65396536733006950202017-04-29T00:16:00.000-07:002017-04-29T00:16:17.307-07:00ഒരു കുന്ന് , ഒരു ഗുഹ...
ചിലപ്പോൾ തോന്നും,
മേഘങ്ങളെ തൊടുന്ന കുന്നിൻ മുകളിൽ കയറി
ഉറക്കെ കൂവി വിളിക്കാൻ .
അപ്പോൾ എന്റെ കൂവലുകൾ
ആരും കേൾക്കാതെ,
എന്നെ തന്നെ തേടി തിരിച്ചു വരും.
അനുസരണയുള്ള നായക്കുട്ടിയെ പോലെ.
ചിലപ്പോൾ തോന്നും,
ആരുമെത്താത്ത ഒരു ഗുഹയ്ക്കുള്ളിൽ കയറി
ഒറ്റയ്ക്കിരിക്കാൻ.
അതിനകത്ത് പാതി വെട്ടമുണ്ടാകണം.
ആ ഗുഹയ്ക്കുള്ളിൽ
എനിക്കെന്തൊക്കെയോ
ഇനിയും കോറിയിടാനുണ്ടെന്ന്
ആരോ പറയും പോലെ.
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-6465446980199899192017-01-19T00:12:00.000-08:002017-01-19T00:12:46.284-08:00പ്രണയമഴക്കാടുകൾ.
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-77074678771225494612016-08-01T04:12:00.000-07:002016-08-01T04:27:51.155-07:00നഗരം ഉണ്ടാകുന്നത്.
കായൽ പരപ്പിൽ പ്ലാസ്റ്റിക് കൂടുകൾ പൊങ്ങിക്കിടക്കുന്നുണ്ട്. ഗതിയറിയാതെ ഓളങ്ങളിൽ ഉയർന്നുപൊങ്ങി ഗർഭം ധരിച്ച പ്ലാസ്റ്റിക് കൂടുകൾ. വിഷബീജം പേറിയാണ് അതിന്റെ യാത്ര. ഏതെങ്കിലും തുരുത്തുകളിൽ അവർ ഒഴുകിയടിയും. അവിടെ വച്ച് വളർച്ചയെത്തിയ വിഷബീജങ്ങൾ വയറൊഴിയും. അങ്ങനെ മനുഷ്യക്കുഞ്ഞുങ്ങളുണ്ടാകും. നഗരമനുഷ്യർ പിറക്കുന്നത് അങ്ങനെയാണ്. ജനിച്ചതു മുതൽ അവർ സ്വയംഭോഗം ചെയ്ത് പ്ലാസ്റ്റിക് ഗർഭപാത്രങ്ങളെ കായലിലെറിയും. ഓളങ്ങളിൽ രമിച്ച് വിഷബീജങ്ങളും പേറി വീണ്ടും അലയും. ആയിരം നഗരമനുഷ്യർ വീണ്ടുമുണ്ടാകും. നിമിഷാർദ്ധം കൊണ്ട് അവ പതിനായിരം മടങ്ങായി ആവർത്തിക്കും. നഗരം ഉണ്ടാകുന്നത് അങ്ങനെയാണ്. എല്ലാ നഗരത്തിനുമുണ്ടാകും ഇതു പോലെ ചുളിവുവീണ ഒരു വയറ്റാട്ടി പുഴ.
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com2Delhi, India28.589345223446191 77.228393554687528.36613222344619 76.9056700546875 28.812558223446192 77.5511170546875tag:blogger.com,1999:blog-6995869076043414451.post-21216768596700074612016-06-23T08:48:00.001-07:002016-06-23T08:48:43.208-07:00ഓർമ
ഞാനിപ്പോൾ ഓർമകളെ കുറിച്ചാണ് ചിന്തിക്കുന്നത്.
ഓർമകൾ ചിലപ്പോഴൊക്കെ വല്ലാത്ത അസ്വസ്ഥതയാണ്.
ചില ഓർമകൾ നമ്മെ ഭ്രാന്തമായി പിന്തുടരും. ഒരു കറുത്ത പൂച്ചയെ പോലെ അതെപ്പോഴും നമ്മുടെ കൂടെ തൊട്ടുരുമ്മി നിൽക്കുന്നുണ്ടാകും. ഭയപ്പെടുത്തുന്ന തുറിച്ചുനോട്ടത്തോടെ അതിടയ്ക്ക് മുരളുകയും ഉറക്കെ കരയുകയും ചെയ്യും...
ചില ഓർമകൾ മഴയെ പോലെയാണ്.
ഒരു കുളിർമഴപോലെ അത് നമ്മിൽ പെയ്തിറങ്ങും.
എല്ലാ ദിവസവും ഒരേ സമയം അടയ്ക്കാനും തുറക്കാനും ശീലിച്ച
ഈ വാതിൽ തുറന്ന് പുറത്തിറങ്ങി,
പെയ്തിറങ്ങുന്ന ഓർമത്തുള്ളികളിൽ നനഞ്ഞ്,
അതിന്റെ കുളിർമ്മയിൽ ഉറക്കമുണർന്ന രോമകൂപങ്ങളെ തഴുകിയുറക്കി,
മൂക്കിൻ തുമ്പിലൂടെ ഇറ്റിവീഴുന്ന മധുരസ്മരണകളെ തൊട്ടു വിളിച്ച്
ഞാൻ നിന്നെ മറന്നിട്ടില്ലെന്ന് ഓർമപ്പെടുത്തണം.
ഇങ്ങനെ നനഞ്ഞ് കുതിർന്ന് നിൽക്കാൻ എന്തു രസമാണല്ലേ...
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-67683197761950414392016-06-03T02:48:00.001-07:002016-06-03T05:01:43.496-07:00ആദ്യരാത്രി
ഇന്നവളുടെ വിവാഹം.
ഗംഭീരമായിക്കഴിഞ്ഞു.
പെണ്ണായ് പിറന്നപ്പോൾ
കൂടെപ്പിറന്ന ചങ്ങല,
ഇന്ന് തകർന്നിരിക്കുന്നു.
ഈ തകർച്ചയിൽ,
ഈ മോചനത്തിൽ,
ഇന്നവൾ ചിരിച്ചു.
വരൻ തിരക്കിലാണ്.
പങ്കുവയ്ക്കലിന്റെ തിരക്കിൽ.
സ്ത്രീധനത്തിന്റെ പങ്കുവയ്ക്കലിൽ.
പാതി രൂപ പുതിയ കമ്പനിക്ക്.
പാതിയുടെ പാതി
വിവാഹ ചെലവു തീർക്കാൻ.
ബാക്കി പാതി വരന്റെ പേരിൽ
ഫിക്സഡ് അക്കൗണ്ടിൽ.
സ്വർണം പാതി ലോക്കറിലിടാം.
വരൻ മാനേജ്മെന്റ് ബിരുദധാരി.
സമർത്ഥൻ.
എതിർക്കാതെ, തടയാതെ,
അവൾ ചിരിച്ചു.
സന്തോഷിച്ചു.
പെണ്ണായ് പിറന്നപ്പോൾ
അച്ചൻ വിലക്കിയ ഉത്സവപറമ്പുകൾ.
അമ്മ വിലക്കിയ വിനോദയാത്രകൾ.
എല്ലാം ഇനി തിരികെ.
അവൾ ചിരിച്ചു.
സന്തോഷിച്ചു.
ഇപ്പോൾ രാത്രിയാണ്.
ആദ്യരാത്രി.
നാണത്തോടെ, ആശയോടെ
ഒരായിരം സ്വപ്നങ്ങളെ
ഒരു ഗ്ലാസ് പാലിലാക്കി
മണിയറ വാതിൽ
തുറന്നവൾ കടന്നു ചെന്നു.
മുല്ലപ്പൂക്കൾ ചിരിക്കുന്ന കിടക്ക.
പാതി ചിരിയോടെ വരൻ.
‘തിരക്കെല്ലാം തീർന്നോ’?
അവൾ ചോദിച്ചു.
‘ഇല്ല തീരുന്നേ ഉള്ളൂ’.
അവന്റെ മറുപടി.
കട്ടിലിലൊളിപ്പിച്ച കോടാലി
അവൻ തപ്പിയെടുത്തു.
അവളെ പങ്കുവയ്ക്കാൻ തുടങ്ങി.
തല മുറിച്ചു!
കൈ മുറിച്ചു!
കാൽ മുറിച്ചു!
ഉടൽ മൂന്നായി മുറിച്ചു!
‘മുലയും അരക്കെട്ടും
എനിക്കു വേണം.
വയറെന്റെ മക്കൾക്ക്
ഗർഭത്തിലിരിക്കാൻ.
വിവാഹ വാർഷികത്തിൽ
പത്രത്തിൽ കൊടുക്കാൻ
തല ഫോട്ടോഗ്രാഫർക്ക്.
തനിക്ക് വച്ചൂട്ടാൻ
കയ്യും കാലുമെടുത്ത്
അടുക്കളയിലിട്ടു.
പങ്കുവയ്ക്കലിൽ ബാക്കിയായ
മാംസക്കട്ടയെടുത്തവൻ
തിരിച്ചും മറിച്ചും നോക്കി.
അവളുടെ ഹൃദയം!
മുൻപ് കണാത്ത കൗതുകവസ്തു.
ഇത് പിള്ളേർക്ക്
കളിക്കാൻ കൊടുക്കാം.
ഇനി തനിക്കു കിട്ടിയ പങ്കിൽ
ആദ്യരാത്രി അടിച്ചുപൊളിക്കാം.
10-11-2010
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com2tag:blogger.com,1999:blog-6995869076043414451.post-32609195409163459712016-05-11T08:35:00.002-07:002016-05-11T08:35:50.804-07:00അമ്മ...
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com2tag:blogger.com,1999:blog-6995869076043414451.post-59501256336726807142016-05-08T04:06:00.003-07:002016-05-08T04:08:01.652-07:00കടങ്കഥ.
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com3tag:blogger.com,1999:blog-6995869076043414451.post-52456175141847041282016-04-03T01:22:00.000-07:002016-12-29T05:31:43.005-08:00ചുവരെഴുത്ത്...
ആ പരുപരുത്ത ചുവരിലേക്ക് അവൻ അവളെ ചേർത്ത് നിർത്തി. ഒരു ശില്പിയുടെ വഴക്കത്തോടെ ചുവരുകളിൽ താക്കോൽ മുനകൊണ്ട് അവൻ യോനിയും നിതംബവും സൃഷ്ടിച്ചു. അടിവയറ്റിൽ ആ താക്കോൽമുന അവൻ കുത്തിയിറക്കി. വ്രണങ്ങളിൽ നിന്ന് ചോരകുത്തിയൊലിച്ചു കൊണ്ടിരുന്നു. മൂത്രവും ശുക്ലവും മണക്കുന്ന ഇടുങ്ങിയ മുറിക്കുള്ളിൽ വച്ച് അവൻ അവളെ പ്രാപിച്ചു.
02-07-2014
കൊച്ചി
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-57065229369709644132016-03-14T08:15:00.004-07:002016-06-03T03:27:18.029-07:00കനി.
അടുത്തിരുന്നതിന് കല്ലെറിഞ്ഞപ്പോൾ മരങ്ങൾ ചേർന്നു നിന്ന് ഉമ്മവച്ചു.
പുണർന്ന ശിഖരങ്ങളിൽ പച്ചിരുമ്പ് കോറി ചോര പൊടിച്ചപ്പോൾ ഇലകൾ പൊഴിച്ച് അവർ നഗ്നരായി. ഒടുവിൽ വിശന്ന് വലഞ്ഞ് അവർ മരക്കുറ്റികൾ തേടി ഇറങ്ങി.
ഒരു കനിക്കു വേണ്ടി...
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-33529733825300210512016-03-07T04:23:00.000-08:002016-03-07T04:24:19.635-08:00എൻഡോസൾഫാൻ: ഒരു ഇരയുടെ പിറവി.
ചുറ്റും ഇരുട്ടാണ്. ചോരച്ചുവപ്പു നിറഞ്ഞ ഇരുട്ട്. മുകളിൽ ഒരു മാംസക്കട്ട നിർത്താതെ ചലിക്കുന്നുണ്ട്. എന്തൊക്കെയോ ചുറ്റി പിണഞ്ഞു കിടക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല. പക്ഷെ കട്ടിയുള്ളതെന്തോ എന്നെ സംരക്ഷിക്കുന്നുണ്ട്. ആ കവചത്തിനുള്ളിൽ ഞാൻ ചുരുണ്ട് കിടന്നു.
ഞാൻ കൈകൂപ്പി പ്രാർത്ഥിച്ചു. പ്രവേശിക്കുവാൻ പോകുന്ന മനുഷ്യായുസ്സിനു വേണ്ടി... തന്നെ കാത്തിരിക്കുന്ന കളിപ്പാട്ടങ്ങൾക്കായി... അമ്മിഞ്ഞ പാലിനായി... താരാട്ടിനായി... അച്ചന്റെ തോളിലെ ചൂടിനായി...
ഒരു ഞരക്കത്തോടെ ഞാൻ പിറന്നു.
വേധന നിറഞ്ഞ അമ്മയുടെ നിലവിളിക്കു മുകളിലൂടെ ഒരു ഹെലിക്കോപ്റ്റർ പറന്നുപോയി. ഞാൻ എന്റെ കാലുകളിലേക്കു നോക്കി, വളഞ്ഞ് ശോഷിച്ച വികൃതമായ ഒരവയവം. പിന്നീട് കൈകളിലേക്ക് നോക്കി, അതിൽ വിരലുകളുണ്ടായിരുന്നില്ല. മെല്ലെ എന്റെ കണ്ണുകളെ ഇരുട്ട് കീഴ്പ്പെടുത്തുകയാണ്. ഇപ്പോൾ എനിക്കൊന്നും കാണാൻ കഴിയുന്നില്ല.
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com2tag:blogger.com,1999:blog-6995869076043414451.post-26166632569665674552016-03-07T03:27:00.000-08:002016-03-07T03:28:04.100-08:00തിര.
സമുദ്ര മധ്യത്തിലെവിടേയോ ജനിച്ച അവൾ പവിഴപ്പുറ്റുകളുടേയും മുത്തുച്ചിപ്പികളുടേയും സമ്പന്നതയെ ഉപേക്ഷിച്ച്, തന്നെ എതിർത്ത പാറക്കൂട്ടങ്ങളിൽ തലതല്ലിയും കലങ്ങി മറിഞ്ഞും തൻറ്റെ കാമുകനോടടുക്കുവാൻ ആർത്തിരമ്പി വന്നു. അവനോടടുത്ത അവൾ പൂർണമായും അവനിലലിഞ്ഞു. അവളുടെ സാന്നിധ്യം വെയിലേറ്റു കിടന്നിരുന്ന അവനെ അടിമുടി നനച്ചു. ആ പ്രണയ പ്രവാഹത്തിൽ ഞാനും സഖിയും കൈകൾ കോർത്ത് കാലുകൾ നനച്ചു... മുത്തുകൾ പെറുക്കി...
10-10-2010
ഗുരുവായൂർ
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-31327978241551598742016-02-27T05:43:00.001-08:002016-02-27T05:46:59.282-08:00ശേഷം...
ഈ ഇടുങ്ങിയ വാടക മുറിയിലെ കരി പിടിച്ച അടുക്കളയിലിട്ട് ഞാനിന്നവളെ ദഹിപ്പിച്ചു . ശേഷക്രിയകൾക്ക് കാത്തു നിൽക്കാതെ അവൾ ആ അഗ്നിഗോളത്തിലേക്ക് എടുത്തുചാടി . ഓർമ്മകളുടെ ഓരോ താളുകൾക്കും തീ പിടിക്കുകയാണ് . കത്തിയമരുന്ന താളുകളിൽ ചിലതിന് ചോരത്തിളപ്പിന്റെ ചുവപ്പു നിറം . ചിലതിന് രാത്രിയുടെ വിയർപ്പു മണമുള്ള നീല നിറം . തീ പിടിച്ച പച്ചമാംസത്തിന്റെ മണം പേറി മുറി മുഴുവൻ പുക നിറയുകയാണ് .
എരിഞ്ഞമർന്നിട്ടും ആ പുക മുറിവിട്ട് പോകുന്നില്ല . ഈ ശവപുകയിൽ ഞാൻ ചിലപ്പോൾ വെന്തു പോയേക്കാം .
ഞരമ്പുകൾ തളരുന്നതു പോലെ ...
ബോധം മറയുന്നതു പോലെ ...
പതുക്കെ നീണ്ട ഉറക്കത്തിലേക്ക് ...
സുഖ നിദ്രയിലേക്ക്...
(12-08-2014
കോഴിക്കോട്)
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-66708131476739407102015-10-10T08:54:00.000-07:002016-03-07T03:29:12.626-08:00ഒരു ക്രിസ്മസ് ഓർമ...
കുന്നംകുളത്തു നിന്ന് വീട്ടിലേക്ക് ഒരു 9മണി ബസ് യാത്ര. പകൽവെയിൽ ആറി തണുപ്പിച്ച് ഡിസംബറിന്റെ കുളിരൻ കാറ്റ്. വഴിയോരകടകളെല്ലാം ക്രിസ്തുമസിന്റെ വരവറിയിച്ച് നിറഞ്ഞു കത്തുന്നു. ഫേയ്സ്ബുക്കിൽ ഇതുവരെ ക്രിസ്തുമസ് ആയിട്ടില്ല. അവിടെ ഫ്രീതിങ്കേഴ്സും റൈറ്റ്തിങ്കേഴ്സും മതപരിവർത്തന വിഷയത്തിൽ "ഭയങ്കര"മായ ചർച്ചയിലാണ്. ബസിന്റെ ഇരമ്പിപ്പാച്ചിലിനിടെ വലിയ ശബ്ദത്തിൽ നിരവധി കരോള്‍ സംഘങ്ങള്‍ വീടുകള്‍ കയറി ഇറങ്ങുന്നത് കണ്ടു. ഒരു ഫ്ളാഷ് ബാക്കിന് കാൻവാസൊരുക്കിയ മനോഹര കാഴ്ച്ച. ചെറുപ്പം തൊട്ടേ ഉത്സവാഘോഷങ്ങളോട് വലിയ താത്പര്യമാണെങ്കിലും വീട്ടിലെക്കാര്യം നേരെ തിരിച്ചും. കൊമ്പും ചില്ലയും വെട്ടി പുൽക്കുടുണ്ടാക്കിയതും പ്രതിമകൾ ഇല്ലാത്തതിനാൽ പഴയ ഗ്രീറ്റിങ് കാർഡിലെ ഉണ്ണിയേശുവിനേയും മറ്റും വെട്ടി ഉണ്ടാക്കിയതും പഴയ ക്രിക്കറ്റ് ക്ലബ്ബിന്റെ കരൊള് ഗ്രൂപ്പുണ്ടാക്കാൻ സാന്റക്കുള്ള നീളൻ ഡ്രസിനായി അമ്മയുടെ ചുവപ്പ് നൈറ്റി അടിച്ചുമാറ്റിയതുമെല്ലാം എണ്ണഛായ ചിത്രം പോലെ മനസിൽ ഓർത്തു. ബസ് പായുകയാണ്,കരോള്‍ സംഘളും...തകരട്ടിന്നും ചെണ്ടയും കടന്ന് നെഞ്ചു പൊട്ടുന്ന നാസിക്ഡോളുകളാണിപ്പോൾ. പക്ഷെ പാട്ടുമാത്രം ആരും പാടുന്നില്ല. ഓർമകളിലിപ്പോഴും "യഹൂദിയായിലേ ഒരു ഗ്രാമത്തിൽ"...
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-77948377822482356522015-10-10T08:13:00.002-07:002015-10-10T08:13:34.383-07:00കടൽ...
തീരത്തെ പുൽകാൻ കൊതിക്കുന്ന തിരകളുണ്ട് ഇന്നും മനസ്സിൽ.
ഉടലാകെ നനച്ച് പുണർന്നിട്ടും കൊതിതീരാതെ ഇരച്ചു വരുന്ന തിരകൾ.
ഉപ്പിൻ ചുവയുള്ള, ഒടുക്കമില്ലാത്ത തിരകൾ...
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-77201335664637462482015-10-10T07:51:00.003-07:002016-01-13T21:34:36.860-08:00കളിപ്പാട്ടം...
ഒരവധിക്കാലത്തിനപ്പുറം ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങൾക്ക് പറയാനുണ്ട് അനാഥത്വത്തിന്റെ ഒരുപാട് കഥകൾ.
ചാറ്റൽ മഴയിൽ കോരിത്തരിച്ച ആദ്യ ലോങ്ങ്ബെല്ലിന് മുൻപേ അവർ അനാഥരാകുന്നു.
ഉണ്ണിപ്പുരകളിൽ കണ്ണെഴുതിച്ചും പൊട്ടു കുത്തിയും മണ്ണപ്പമൂട്ടിയ അമ്മയിനിയില്ല.
പകലന്തിയോളം ഉജാലക്കുപ്പി വണ്ടി തള്ളിയോടിച്ച് ക്ഷീണിച്ചെത്തുന്ന അച്ഛനുമില്ല ഇനി.
ഇടി വെട്ടി പെയ്ത മഴയിൽ, ഉടൽ നനഞ്ഞ് നിറം മങ്ങി വള്ളിപ്പടർപ്പുകൾക്കിടയിൽ വേരിറങ്ങുമ്പോഴും ആ പാവ കുഞ്ഞുങ്ങൾ ചിരിക്കുന്നുണ്ടാവും.
എന്നത്തേയും പോലെ...
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-82639032957563438832015-03-19T07:34:00.001-07:002016-02-27T06:03:11.536-08:00ലോകത്തുനിന്ന് മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായാല്‍...
പുന്നയൂര്‍ ജി.എല്‍.പി സ്കൂള്‍. അന്നു ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്നു. തലേനാള്‍ ഞാനൊരു സാധനം ഉണ്ടാക്കി. അമ്മയില്ലാത സമയം നോക്കി ഞാന്‍ അടുക്കളയില്‍ ചെന്നു. അവിടെ കരിപിടിച്ച അടുപ്പിനടുത്തായി അതാ ഒരു പായ്കപ്പല്‍ നിറയെ തീപ്പെട്ടിക്കൊള്ളികളുമായി സവിസ്തരം കിടന്നുറങ്ങുന്നു. പഴയ കാലത്തെ 'ഷിപ്പ്'തീപ്പെട്ടി.(മോഷണം നിര്‍ത്തിയതുകൊണ്ട് ഇപ്പോഴും 'ഷിപ്പ്'തീപ്പെട്ടി നിലവിലുണ്ടൊ എന്നറിയില്ല ) ഉള്ളിലെ തീപ്പെട്ടിക്കൊള്ളികളെല്ലാം എടുത്തുമാറ്റി കൂട് ഞാന്‍ അടിച്ചു മാറ്റി. നേരത്തേ അടിച്ചുമാറ്റിയ ജൂഡോ തീപ്പെട്ടിയും തയ്യല്‍ മെഷീന്റെ താഴത്തെ ഷെല്‍ഫില്‍ നിന്ന് എടുത്ത വെളുത്ത നൂലുംകൊണ്ട് വിറകുപുരയിലിരുന്ന് ഞാനൊരു സാധനം ഉണ്ടാക്കി. ഒരു ഫോണ്‍. കിടിലനൊരു തീപ്പെട്ടി ഫോണ്‍!
ആ തീപ്പെട്ടി ഫോണും കൊണ്ടാണ് പിറ്റേ ദിവസം ഞാന്‍ സ്കൂളിലെത്തിയത്. ഈ പുതിയ സാധനം എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്നു. ആദ്യ പരീക്ഷണം അന്നത്തെ ആത്മസഖി ചിക്കുവിനുള്ളലാണ്. നീല പെയിന്റ്റ് അടിച്ച ജനലിലിരുന്ന് ചിക്കു ജൂഡോ തീപ്പെട്ടി ചെവിയോട് ചേര്‍ത്തു. ഞങ്ങള്‍ പരസ്പരം സംസാരിച്ചു. തീക്ഷ്ണ സല്ലാപത്തിനിടയില്‍ നൂലുകള്‍ വലിഞ്ഞു മുറുകി. ആറ്റം ബോംബിന്റെ ഉഗ്ര ശബ്ദത്തോടെ നൂലുപ്പൊട്ടി ജൂഡോയും ഷിപ്പും വേര്‍പിരിഞ്ഞു. ആ ബൊംബിട്ടതു ഷിമിലാണ്. അന്നത്തെ എന്റെ പ്രധാന ശത്രു. അന്നു ഞാനവനെ സ്കൂളിനു ചുറ്റും ഓടിച്ചു. മൂത്രപുരക്കടുത്തുള്ള നെല്ലിമരത്തിലിട്ടു ഞാനവനെ ശരിക്കും പെരുമാറി. സ്വാഭാവികം. അവന്റെ ചുണ്ട് പൊട്ടി ചോര വന്നു. ഓഫീസ് റൂമില്‍ വച്ച് എന്റെ തുടയും പൊട്ടി.
അന്ന് എനിക്കുണ്ടായ ദേഷ്യത്തിന്റേയും അമര്‍ഷത്തിന്റേയും പതിനായിരത്തിലധികം ഇരട്ടിയാകും മൊബൈല്‍ ഫോണ്‍ ലോകത്തു നിന്നു അപ്രത്യക്ഷമായാല്‍ ഇന്നു സംഭവിക്കാന്‍ പോകുന്നത്. അതിനു ശേഷം പ്രളയം, തീമഴ , ലോകാവസാനം. മൊബൈല്‍ ഫോണ്‍ ഇല്ലാതായതോടെ മനസകന്ന ലക്ഷക്കണക്കിന് കാമുകീ കാമുകന്മാര് വിഷാദരോഗത്തിനടിമപ്പെടും. ഭ്രാന്തരായ ചിലര്‍ മൊബൈല്‍ ഫോണ്‍ ടവറുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കും.സമനില തെറ്റിയവര്‍ തെരുവിലിറങ്ങി അലയും.അലഞ്ഞു തിരിഞ്ഞ ചിലര്‍ അകന്നു പോയ കാമുകിയെ തെരുവില്‍ വച്ചു കണ്ടെത്തും . കാമുകിയെ തിരിച്ചു കിട്ടിയ സന്തോഷം തത്സമയം ഫേയ്സ് ബുക്കിലിടാന്‍ കഴിയാതെ വീണ്ടും അവര്‍ അക്രമാസക്തരാകും. മുറിയിലിരുന്ന് വിപ്ലവം സൃഷ്ട്ടിച്ചിരുന്ന ഫേയ്സ് ബുക്കിലെ 'ഫ്രീ തിങ്കേര്‍സ്'ഉം റൈറ്റ് തിങ്കേഴ്സ്'ഉം രോഷാകുലരാകും. സര്‍ക്കാര്‍ വേണ്ട നടപടികളെടുക്കാത്തതില്‍ പ്രതിഷേധിച്ച് അവര്‍ നിയമസഭയും സെക്രട്ടേറിയേറ്റും ആക്രമിക്കും. വി.ശിവദാസന്‍ സേവയാല്‍ അവര്‍ സ്പീക്കറുടെ ഡയസില്‍ കയറും,ആക്രമിക്കും,തകര്‍ക്കും,കടിക്കും. ഇതുകണ്ട് രാഷ്ട്രപതി ഭരണഘടനയിലെ മഹക്തായ ആര്‍ട്ടിക്കിള്‍ 352 അനുശ്ചേദം 1 ഉപയോഗിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും. അക്രമികളും വിഷാദരോഗികളും നിഷ്ക്രിയരുമായ ചെറുപ്പക്കാര്‍ മൂലം ചൈനയെ മറികടക്കാനുള്ള ഓട്ടപന്തയത്തില്‍ അവസാന ലാപ്പും ഓടിയെത്തിയ ഇന്ത്യ സെമി ഫൈനലില്‍ പുറത്താകും. മൊബൈല്‍ ഫോണും നവമാധ്യമങ്ങളും വഴിയുള്ള പ്രചരണത്താല്‍ അധികാരത്തിലേറിയ നരേന്ദ്ര ദാമോദര്‍ദാസ് മോദി രാജി വയ്ക്കണമെന്നവശ്യപ്പെട്ട് ബഹുകക്ഷി പ്രതിപക്ഷം വിമോചന സമരത്തിനിറങ്ങും. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും രാജി വയ്ക്കും. വിനോദയാത്രക്ക് 'മുങ്ങിയ' രാഹുല്‍ ഗാന്ധി വനാന്തരങ്ങളില്‍ ഒറ്റപ്പെടും. റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ സര്വശക്തന് മാണിസാര്‍ പൂര്‍വാധികം ശക്തനായി തിരിച്ചു വരും.14ഉം 15ഉം 16ഉം ബജറ്റുകള്‍ തയ്യാറാക്കും. ഹെലികോപ്റ്ററിലിറങ്ങിവന്ന് ബജറ്റവതരിപ്പിക്കും, പാസാക്കും, ലഡു വിതരണം ചെയ്യും.
മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായാല്‍ സന്തോഷിക്കുന്ന മറ്റൊരുകൂട്ടരുണ്ട്. ഐസിസ് തീവ്രവാദികള്‍! മോബൈല്‍ ഫോണ്‍ അപ്രത്യക്ഷമാക്കി വിശുദ്ധയുദ്ധത്തിന് ദൈവം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണെന്ന് അവര്‍ അഭിപ്രായപ്പെടും. ഇതോടെ സ്ത്രീകള്‍ സുരക്ഷിതരായെന്നു പറഞ്ഞ് ബോക്കോ ഹറാമുകാര്‍ യൂട്യൂബില്‍ പുതിയ വീഡിയോ ഇറക്കും. അങ്ങനെ ലോകം മുഴുവന്‍ കലഹം, അക്രമം, അരക്ഷിതാവസ്ഥ...അവസാനം സഹികെട്ട് ദൈവം പ്രത്യക്ഷപ്പെടും. യഥാര്‍ത്ഥ ദൈവത്തിന്റെ രൂപം കണ്ട് ഇന്നത്തെ മതാദ്ധ്യക്ഷന്മാരും മതഭ്രാന്തരും അന്തം വിടും.കോടിക്കണക്കിന് വരുന്ന സ്വന്തം കൈകള്‍കൊണ്ട് ദൈവം എല്ലാ മനുഷ്യരുടേയും നെറുകെയില്‍ തൊടും. അതോടെ മനുഷ്യരെല്ലാവരും പതീറ്റാണ്ടുകള്ക്കപ്പുറത്തേക്ക് ഗതിമാറി സഞ്ചരിക്കും. പിന്നെ വീണ്ടും എല്ലാത്തിന്റേയും പുനരാവര്‍ത്തനം.
ലോക മഹായുദ്ധം പാര്‍ട്ട്-1,പാര്‍ട്ട്-2, ഹിരോഷിമ, നാഗസാക്കി, സദ്ദാം ഹുസൈന്, വേള്‍ഡ് ട്രേഡ് സെന്റര്‍, കാറല്‍ മാര്‍ക്സ്, ലെനിന്, ഹിറ്റ്ലര്‍,മുസോളിനി, ഗാന്ധി, ഗോഡ്സെ, ഇ.എം.എസ്, എ.കെ.ജി, വീരപ്പന്, വേലുപ്പിള്ള പ്രഭാകരന്, രാമക്ഷേത്രം,ഗുജറാത്ത് കലാപം-ഭൂകംബം, സുനാമി,ബഹിരാകാശ യാത്ര, ചന്ദ്രയാന്‍, മംഗള്യാന്... ഇതിനിടയ്ക്ക് വീണ്ടും മൊബൈല്‍ കണ്ടുപിടിക്കും. വീണ്ടും അപ്രത്യക്ഷമാകും. അങ്ങനെ എല്ലാത്തിന്റേയും പുനരാവര്‍ത്തനം...
( NB: മലയാള മനോരമ ജേര്‍ണലിസ്റ്റ് ട്രൈനികളെ ആവശ്യപ്പെട്ട് നല്കിയ പത്രപരസ്യത്തിന് അനുസൃമായി എഴുതി അയച്ച കുറിപ്പ്. വിഷയം: ലോകത്തുനിന്ന് മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായാല്‍...)
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-4159877117866495602014-09-13T05:27:00.000-07:002016-02-27T06:04:13.748-08:00 നില്‍പ്പ് സമരവും ലുലു മാളിലെ അട്ടപ്പാടികളും...
മുപ്പതും അമ്പതും അറുപതും ദിവസങ്ങള്‍ കടന്ന് കേരളത്തിൻറെ ഭരണമന്ദിരത്തിന് മുന്നില്‍ നില്‍പ്പുസമരം ഇപ്പോഴും തുടരുകയാണ്. ഗോത്രമഹാ സഭയുടെ നേതൃ ത്വത്തിൽ നില്‍പ്പുസമരം തുടങ്ങിയത് 2014 ജൂലൈ ഒന്പ്തിനാണ്. കൃ ത്യമായി പറഞ്ഞാല്‍ ഇന്നേക്ക് എഴുപത്തിയാറു ദിവസം. എന്തിനാണ് നില്‍പ്പുസമരം? എന്താണ് ഗോത്ര മഹാസഭയുടെ ആവശ്യങ്ങള്‍?
അമ്പുകുത്തി, ചിങ്ങേരി, പനവല്ലി, കോളിക്കംപാളി, മുത്തങ്ങ, കുണ്ടല, ആറളം, ചെങ്ങറ, അരിപ്പ, അട്ടപ്പാടി... കേരളം ഇന്നോളം കണ്ടിട്ടുള്ള ഓരോ ആദിവാസി ഭൂസമരങ്ങളുടേയും തുടര്‍ച്ച മാത്രമാണിത്. മാറി മാറി വന്ന ഓരോ സർക്കാരിൻടേയും നാറിയ നടപടികളോടുള്ള പ്രതിഷേധമാണ് ഈ നില്‍പ്പുസമരം. ഓരോ സമരത്തേയും കയ്യൂക്കുകൊണ്ടും കുതന്ത്രങ്ങള്‍ കൊണ്ടും നേരിട്ട സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും മുൻപിൽ "ഇനിയും വഞ്ചിക്കപ്പെടാന്‍" ഞങ്ങളെ കിട്ടില്ല എന്നു പറഞ്ഞ് നിവര്‍ന്നു നില്‍ക്കുകയാണ് കാടിന്റെ മക്കള്‍.
2001 ലെ സെക്രട്ടേറിയേറ്റിനു മുന്നിലെ കുടില്‍ക്കെട്ടി സമരത്തിനു ശേഷം അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റ്റണി സമരക്കാരുമായുണ്ടാക്കിയ എട്ടിന കരാര്‍ നടപ്പിലാക്കണമെന്നും ആദിവാസികളുടെ പുനരധിവാസ കേന്ദ്രമായ ആറളം ഫാമിലെ അനധികൃതവും നിയമവിരുദ്ധവുമായ കയ്യേറ്റം തടയണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ സമരം. കുടില്‍കെട്ടി സമരത്തിന്റ്റെ എട്ടിന കരാറില്‍ എന്തൊക്കെയാണ് ആദിവാസികള്‍ ആവശ്യപ്പെടുന്നത്? തല ചായ്ക്കാനൊരിടം, അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സാമൂഹിക സാഹചര്യം എന്നിവ മാത്രമാണ്. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒന്നു മുതല്‍ ആഞ്ച് ഏക്കര്‍ വരെയുള്ള ഭൂമി, കൃഷി ചെയ്യുന്നതിനാവശ്യമായ വികസന സഹായം തുടങ്ങിയ തികച്ചും ന്യായമായ ആവശ്യങ്ങള്‍ മാത്രമാണ് ഈ കരാറിലുള്ളത്. 2002 ജനുവരി 1 മുതല്‍ ഭൂവിതരണം ആരംഭിക്കുമെന്നാണു അന്ന് മുഖ്യമന്ത്രി ഉറപ്പുതന്നിരുന്നത്. എന്നാല്‍ ഭൂമിയുടെ ആദ്യ അവകാശികളായ ആദിവാസികളെ വഞ്ചിക്കുക മാത്രമായിരുന്നു ഓരോസർക്കാരുകളുടേയും അപ്രഖ്യാപിത ലക്ഷ്യം എന്നുള്ളതു കാലം കണ്മുന്നില് കാണിച്ചു തന്ന സത്യമാണ്.
രാഷ്ട്രീയകക്ഷികളും തൊഴിലാളി സംഘടനകളും ചേർന്ന് തങ്ങളെ വഞ്ചിക്കുകയാണെന്നു ബോധ്യമായതോടെയാണു വിതരണത്തിനായി കണ്ടെത്തിയ ഭൂമി കയ്യേറിയത്. തുടർന്നു മുത്തങ്ങയില്‍ സംഭവിച്ചതു കേരളത്തിന്റ്റെ രാഷ്ട്രീയ-സാമൂഹിക ചരിത്ര പുസ്തകതിന്റെ താളുകളില്‍ ഒരിക്കലും മായാത്ത വടുക്കളായി ഇന്നും അവശേഷിക്കുകയാണ്. പതിറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടു ജീവിക്കുന്ന ഇവര്‍ ഇപ്പൊള്‍ സ്വീകരിച്ചിരിക്കുന്ന സമര രീതിയില്‍ നിന്നു മാറി ചിന്തിക്കാന്‍ അധികം സമയം വേണ്ടിവരില്ല. ഉദാഹരണങ്ങള്‍ക്കുവേണ്ടി സര്‍ക്കാരുകള്‍ക്ക് അധിക ദൂരം യാത്ര ചെയ്യെണ്ടിയും വരില്ല. എന്നാല്‍ പുനരധിവാസ പദ്ധതികള്‍ക്കും പാക്കേജുകള്‍ക്കുമായി സര്‍ക്കാര്‍ കോടികള്‍ അനുവദിച്ചിട്ടും ഇന്നും ആദിവാസി ഊരുകള്‍ പട്ടിണിയിലാവുന്നത് ആദിവാസി പുനരധിവാസ പദ്ധതികല്‍ കാര്യക്ഷമായി നടപ്പിലാക്കാനുള്ള ആത്മാര്‍ത്ഥമായ സമീപനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നതു മാത്രമാണ്. എന്നിട്ടും, കേരളത്തിന്റ്റെ മൊത്തം ജനസംഖ്യയുടെ 1.24 ശ്തമാനം മാത്രം വരുന്ന ആദിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാതെ അതിജീവനതിനു വേണ്ടി സമരം ചെയ്യുന്നവർക്കു മുന്നിലൂടെ കോടികള്‍ മുടക്കി സര്‍ക്കാര്‍ ഓണം ആഘോഷിക്കുകയാണ്.
സർക്കാരിലും സമൂഹത്തിലും ഇന്നും അന്തര്‍ലീനമായിട്ടുള്ള സവർണ്ണ മനോഭാവമാണ് ഒരു പരിധി വരെ ആദിവാസികള്‍ ഇന്നും കീഴാളന്മാരായി തുടരാനുള്ള കാരണം. ഓണത്തിനു തീയറ്ററുകളില്‍ "ചിരിപ്പിച്ചു" മുന്നേറുന്ന പെരുച്ചാഴി മൊഴിഞ്ഞതും ആ സവര്‍ണ്ണ നാവുകൊണ്ടു തന്നെയാണ്. കണ്ണുകൊണ്ടല്ലാതെ ഹൃദയം കൊണ്ടു അട്ടപ്പാടിയെ കണ്ടവരാരും തന്നെ സിനിമയിലെ ഈ "കോമഡി" കണ്ട് ചിരിക്കില്ല. ക്ഷേമപദ്ധതികളുടെ കുത്തൊഴുക്കിലും വിശന്നുകഴിയുന്ന അട്ടപാടിയിലെ കുഞ്ഞുങ്ങളേയും അവരുടെ കുഴിഞ്ഞ കണ്ണുകളും ഉന്തിയ നെഞ്ചും കണ്ടവരാരും ആ തമാശക്കു കയ്യടിക്കില്ല. വിളറി വെളുത്ത, കുട്ടിത്തം വിട്ടുമാറാത്ത അട്ടപ്പാടിയിലെ അമ്മമാരെ കണ്ടവരാരും അങ്ങനെയൊരു സംഭാഷണം എഴുതി ച്ചേര്‍ക്കില്ല.
സിനിമയിലായാലും സെക്രട്ടേറിയേറ്റിലായാലും സ്വന്തം വീട്ടുമുറ്റത്തായാലും മാറേണ്ടത് മനോഭാവമാണ്. കരുണയോ ഔദാര്യമോ അല്ല ഇവര്‍ക്കു വേണ്ടത്. ഭരണഘടനയും നീതിന്ന്യായ വ്യവസ്ഥയും പ്രദാനം ചെയ്യുന്ന കേവലം സാമൂഹിക നീതി മാത്രമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതു വരെ ഈ നിൽപ്പു തുടരും. കാരണം തൊലി കറുത്തവന്റെ മക്കള്‍ക്കും ഭാവിയില്‍ ഇവിടെ നിവർന്നു തന്നെ നിൽക്കണം ....
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0tag:blogger.com,1999:blog-6995869076043414451.post-47088760289416688172014-09-05T03:26:00.002-07:002016-02-27T06:04:44.184-08:00
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ഈ ബ്ലോഗ് തുടങ്ങിയിട്ട് ഒരുപാട് ദിവസങ്ങളായി. ഇത്രയും നാളും ഒരു പേരു തപ്പിനടക്കുകയായിരുന്നു. സ്ളേറ്റ് പെന്‍സില്‍, മഷിതണ്ട്, നീല പെന്‍സില്‍, കോമ്പസ്, ഗുല്‍മോഹര്‍ അങ്ങനെ ഒരുപാടു പേരുകള്‍ തപ്പി. പക്ഷെ, കാരണവന്മാര് സമ്മതിച്ചില്ല. അവസാനം ഒരു പേരു കണ്ടെത്തി. "മറുചോദ്യം". ചോദ്യങ്ങളും ഉത്തരങ്ങളുമായി വരും ദിവസങ്ങളില്‍ കാണാം.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...
മിഥുൻ അയ്യപ്പൻ http://www.blogger.com/profile/00940663443594494469noreply@blogger.com0